Kerala

മഞ്ചേശ്വരം റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മണിക്കൂറിനിടെ രണ്ടുപേർ ട്രെയിനിടിച്ച് മരിച്ചു

കാസർഗോഡ് മഞ്ചേശ്വരം റെയിൽവേ സ്റ്റേഷന് സമീപം ചൊവ്വാഴ്ച വൈകുന്നേരം രണ്ട് വ്യത്യസ്ത അപകടങ്ങളിൽ രണ്ടുപേർ ട്രെയിനിടിച്ച് മരിച്ചു.

രണ്ട് മണിക്കൂറിന്റെ ഇടവേളയിലാണ് അപകടങ്ങൾ നടന്നത്. മൊഗ്രാൽ സ്വദേശി ഉമേശൻ, മഞ്ചേശ്വരം കീർത്തേശ്വര സ്വദേശി മനീഷ് എന്നിവരാണ് മരിച്ചത്.

വൈകുന്നേരം 6.30 നാണ് ഉമേശൻ ട്രെയിനിന് മുന്നിലേക്ക് ചാടി ജീവനൊടുക്കിയത്. പിന്നീട് രാത്രി 8.45 ഓടെ ഭിന്നശേഷിക്കാരനായ മനീഷ് അപകടത്തിൽപ്പെട്ടു. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ മനീഷിനെ ട്രെയിൻ തട്ടുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ മരണം സംഭവിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top