കണ്ണൂര്‍: കൊളച്ചേരിയില്‍ മുള്ളന്‍പന്നി പാഞ്ഞുകയറി ഓട്ടോറിക്ഷ നിയന്ത്രണം വിട്ടുമറിഞ്ഞു ഡ്രൈവര്‍ മരിച്ചു. കൊളച്ചേരി പൊന്‍കുത്തി ലക്ഷംവീട് സങ്കേതത്തിലെ ഇടച്ചേരിയന്‍ വിജയനാണ് (52) മരിച്ചത്.

കഴിഞ്ഞദിവസം രാത്രി പത്തരയോടെ കണ്ണാടിപ്പറമ്പ് വാരം കടവ് റോഡ് പെട്രോള്‍ പമ്പിനു സമീപമായിരുന്നു അപകടം.വിജയന്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷയില്‍ ഡ്രൈവറുടെ ഭാഗത്തേക്കു മുള്ളന്‍പന്നി ഓടിക്കയറുകയായിരുന്നു.
ഓട്ടോ മറിഞ്ഞയുടന്‍ സമീപത്തുണ്ടായിരുന്നവര്‍ വിജയനെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരിച്ചത്.

