വയനാട് ഡി സി സി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യക്ക് പിന്നിൽ നേതാക്കളുടെ സാമ്പത്തിക തിരിമറിയെന്ന് സൂചന.
ഓബത്തേരി അർബൻ സഹകരണ ബാങ്കിലെ നിയമന അഴിമതിയുമായി ആത്മഹത്യക്ക് ബന്ധമുണ്ടെന്നാണ് വിവരം. ഉദ്യോഗാർത്ഥികളിൽ നിന്ന് വൻ തുക എൻ എം വിജയൻ മുഖേന ഡി സി സി നേതാക്കൾ വാങ്ങിയെങ്കിലും നിയമനം നൽകിയില്ല.ഇതോടെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് സൂചന.
വയനാട് കോൺഗ്രസിലെ പ്രമുഖ നേതാവും ഡി സി സി ഭാരവാഹിയുമായ എൻ എം വിജയന്റേയും മകന്റേയും ആത്മഹത്യക്ക് പിന്നിൽ സാമ്പത്തിക കാരണങ്ങളാണ് എന്നാണ് പുറത്തുവരുന്ന വിവരം. കോൺഗ്രസ് നേതാക്കൾ തന്നെ ഇക്കാര്യ്ം ഉയർത്തുന്നുണ്ട്.ജില്ലാ നേതൃത്വത്തിലെ പ്രമുഖർക്ക് വേണ്ടി പണം വാങ്ങാൻ ഇടനിലക്കാരനായി നിന്നത് വിജയനായിരുന്നു എന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്. ഇത് സംബന്ധിച്ച ഉടമ്പടി രേഖകളുമുണ്ട്. പണം നൽകിയ നേതാക്കളുടെ പേരുകൾ പരാമർശിച്ച് കെ പി സി സി പ്രസിഡന്റ് കെ. സുധാകരന് ഇദ്ദേഹം പരാതി നൽകിയിരുന്നു. എന്നാൽ നടപടിയുണ്ടായില്ല.