തുടരുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കിടെ നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിനെതിരെ അതിജീവിതയുടെ അഭിഭാഷക ടി ബി മിനി. സൈബര്‍ ആക്രമണങ്ങളില്‍ തളരില്ലെന്ന് മിനി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മിനിയുടെ പ്രതികരണം. ‘എനിക്കെതിരെ ദിലീപും സംഘവും നടത്തുന്ന സൈബര്‍ ആക്രമണവും കൊലവിളിയും ഞാന്‍ ശരിയായിരുന്നു എന്ന് തെളിയിക്കുകയാണ്. തളരാന്‍ ഉദ്ദേശിക്കുന്നില്ല’, മിനി പറഞ്ഞു.
കഴിഞ്ഞ ദിവസവും സൈബര്‍ ആക്രമണത്തില്‍ തകരില്ലെന്ന് മിനി വ്യക്തമാക്കിയിരുന്നു. ചിലയാളുകള്‍ ദിലീപ് പീഡിപ്പിച്ചാല്‍ കുഴപ്പമില്ലെന്ന് താന്‍ പറഞ്ഞതായി പ്രചരിപ്പിക്കുന്നുണ്ടെന്നും അതില്‍ ഒരു സത്യവും ഇല്ലെന്നുമായിരുന്നു മിനി വ്യക്തമാക്കിയത്.

താന്‍ പറഞ്ഞതില്‍ നിന്നും അടര്‍ത്തി എടുത്ത് പ്രചരിപ്പിക്കുന്ന വരികളാണിതെന്നും മിനി പറഞ്ഞിരുന്നു.