Crime

മലപ്പുറത്ത് യുവാവിനെ വെട്ടി; പ്രതി പതിനെട്ടുകാരൻ

മലപ്പുറം: ‌വീണാലുക്കലിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു സ്റ്റേഷനിൽ കീഴടങ്ങി പ്രതി.

വീണാലുക്കൽ സ്വദേശി സുഹൈബ് ചെമ്മൂക്ക(28)നാണ് വെട്ടേറ്റത്. സംഭവത്തിൽ മലപ്പുറം സ്വദേശിയായ റാഷിദ്(18) പൊലീസിൽ കീഴടങ്ങി.

സുഹൈബിനെ പിന്തുടർന്ന് യുവാവ് 7 തവണ വെട്ടിയെന്നാണ് പൊലീസ് നൽകുന്ന വിവരം. റാഷിദിന് സുഹൈബിനോടുള്ള പകയ്ക്ക് കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. ഗുരുതര പരിക്കുകളോടെ സുഹൈബിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിൽ തുടരുകയാണ് യുവാവ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top