ന്യൂഡൽഹി: ലജ്പത് നഗറിൽ ഇരട്ട കൊലപാതകം. വീട്ടുജോലിക്കാരന്‍ സ്ത്രീയേയും മകനേയും അതിദാരുണമായി കൊലപ്പെടുത്തി. രുചികാ സെവാനി (42), ഇവരുടെ മകന്‍ കൃഷ് സെവാനി (14) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഇവരുടെ വീട്ടുജോലിക്കാരനും ഡ്രൈവറുമായ മുകേഷ് (24) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ഭാര്യയെയും മകനെയും ആവർത്തിച്ച് വിളിച്ചിട്ടും മറുപടി ലഭിക്കാത്തതിനെ തുടർന്ന് യുവതിയുടെ ഭർത്താവ് കുൽദീപ് സെവാനി അധികൃതരെ ബന്ധപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. വീടിന്റെ പടികളിലും ഗേറ്റിലും രക്തക്കറകൾ കണ്ടതോടെയാണ് കുൽദീപ് സെവാനി പോലീസിൽ വിവരമറിയിച്ചത്. ഭാര്യയെയും മകനെയും ഫോണില്‍ വിളിച്ചിട്ട് കിട്ടാതെ വന്നതിനെ തുടര്‍ന്ന് വീട്ടിലെത്തിയപ്പോഴാണ് വാതില്‍ അകത്തുനിന്ന് പൂട്ടിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. വീട്ടിലെ വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോഴാണ് ഇരുവരെയും രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്.


