Kerala

കാസർകോട് ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കി

കാസർകോട് പള്ളപ്പാടിയിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്തു. കർണാടക പുത്തൂർ സ്വദേശി സെറീന (27)യെ ആണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ ഭർതൃമാതാവിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം രം​ഗത്തെത്തി. കുട്ടികൾ ഉണ്ടാകത്തതിന്റെ പേരിൽ ഭർതൃമാതാവിന്റെ മാനസിക പീഡനം ഉണ്ടായിരുന്നു എന്ന് യുവതിയുടെ കുടുംബം ആരോപിച്ചു.

ഭർത്താവിനോടൊപ്പം താമസിക്കുന്ന സെറീനയെ പള്ളപ്പാടിയിലെ വീടിനോട് ചേർന്നുള്ള ഷെഡിലാണ് കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top