ഏഴ് മക്കളെ വെടിവെച്ച് കൊന്നശേഷം അച്ഛൻ ജീവനൊടുക്കി. ലിബിയയിലെ ബെന്ഗാസിയില് ആണ് ക്രൂരമായ സംഭവം ഉണ്ടായത്. അല്‍-ഹവാരി സ്വദേശിയായ ഹസന് അല്‍- സവി എന്നയാളാണ് സ്വന്തം കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

അഞ്ച് മുതൽ 13 വയസ്സുവരെയുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. യാര്, ഖൈറല്ല, ലമാര്‍, മുഹമ്മദ്, അബ്ദുറഹ്മാന്, അബ്ദുറഹീം, അഹ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ ബെൻഗാസിയിലെ അൽ-ഹവാരി പ്രദേശത്ത് ഒരു കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
നിർത്തിയിട്ട കാറിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്നാണ് നാട്ടുകാര്‍ കാര്‍ തുറന്നുനോക്കിയത്. ഇതിലാണ് തലയിൽ വെടിയേറ്റ നിലയിൽ ഏഴു കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ഭൂരിഭാഗം കുട്ടികൾക്കും ഓരോ വെടിയേറ്റതായി കണ്ടെത്തി. ഒരു കുട്ടി പീഡനത്തിനിരയായ ശേഷമാണ് കൊല്ലപ്പെട്ടതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ചില കുട്ടികൾ സ്കൂൾ യൂണിഫോമിലായിരുന്നു.

മാനസികാസ്വസ്ഥ്യത്തെ തുടര്‍ന്നാവാം പിതാവ് കൃത്യം നടത്തിയതും ജീവനൊടുക്കിയതും എന്നാണ് പ്രാഥമിക നിഗമനം. ഭാര്യയുമായി പിരിഞ്ഞ് ജീവിക്കുകയാണ് ഇയാള്‍. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.