മുന്‍പ് പലപ്പോഴും മൃഗശാലയിലെ ജീവനക്കാര്‍ മൃഗങ്ങളാല്‍ കൊല്ലപ്പെടുന്ന വാര്‍ത്തകള്‍ നമ്മള്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ ഒരു സന്ദര്‍ശകന്‍ സിംഹത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നതിന്റെ അതിക്രൂരമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഞായറാഴ്ച്ച ജാവോ പെസോവയിലെ അരുഡ കാമറാ സൂബൊട്ടാണിക്കല്‍ പാല്‍ക്കിലാണ് സംഭവം നടന്നത്. 6 മീറ്റര്‍ മതിലും സുരക്ഷവേലിയും ചാടിക്കടന്ന് സിംഹം ഗെര്‍സണ്‍ ഡി മെലോ മച്ചാടോ എന്ന കൗമാരക്കാരനെ ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സന്ദർശകരുടെ മുന്നില്‍ വച്ചാണ് ആക്രമണം നടക്കുന്നത്.
അതേസമയം , മച്ചാടോ മനപ്പൂര്‍വ്വം സിംഹത്തിന്റെ കൂട്ടിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. ഗവണ്‍മെന്റ് റിപ്പോർട് പ്രകാരം മച്ചാഡോ മതിലും സെക്യൂരിറ്റി വേലിയും കടന്ന് അകത്തുണ്ടായിരുന്ന മരത്തിലൂടെ സുരക്ഷ ഏരിയയില്‍ കടക്കുകയായിരുന്നു എന്നാണ്.

സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റ് സന്ദര്‍ശകര്‍ റെക്കോഡ് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.