ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ ദേഹത്തില്‍ നിന്നും ഞെട്ടിക്കുന്ന കൊലപാതക വാര്‍ത്തയാണ് പുറത്തുവരുന്നത്. അമ്മയുടെയും കാമുകന്റെയും ബന്ധത്തെ എതിര്‍ത്തതിന് 23കാരനായ മകനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി.

പ്രദീപ് എന്ന 23കാരനാണ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 26 ന് കാണ്‍പൂര്‍-ഇറ്റാവ ഹൈവേയില്‍ ഒരു കാറിനുള്ളില്‍ വെച്ചാണ് സംഭവം നടന്നത്. കൃത്യം നടത്തിയ അമ്മ മായങ്കയുടെയും കാമുകന്‍ ഇഷു കത്യാറിന്റെയും അറസ്റ്റ് രേഖപ്പെടുത്തി.
പൊലീസ് വ്യക്തമാക്കുന്നതനുസരിച്ച് 23കാരന്റെ പിതാവിന്റെ മരണശേഷം മായങ്ക്, ഇഷു കത്യാര്‍ എന്ന യുവാവുമായി അടുത്തിലായി. ഇത് മകന്‍ പ്രദീപ് ശര്‍മ്മ ശക്തമായി എതിര്‍ത്തു.

തുടര്‍ന്ന് ഇരുവരും മകനില്‍ നിന്നും വേര്‍പിരിഞ്ഞ് താമസിക്കാന്‍ പോകുകയും, പ്രദീപ് ജോലി ആവശ്യങ്ങള്‍ക്കായി ആന്ധ്രാപ്രദേശിലേക്കും മാറി.