കൊല്ലം: സംശയ രോഗത്തെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് കത്രിക കൊണ്ട് കുത്തികൊലപ്പെടുത്തി.

കുളത്തുപ്പുഴ ആറ്റിന് കിഴക്കേക്കര മനു ഭവനില്‍ രേണുകയെയാണ് ഭര്‍ത്താവ് സനുകുട്ടന്‍ കുത്തി കൊലപ്പെടുത്തിയത്.

ഭാര്യയോടുള്ള സംശയത്തെ തുടര്‍ന്ന് സനുകുട്ടന്‍ വീട്ടില്‍ പതിവായി വഴക്കിടാറുണ്ടെന്നാണ് കുടുംബം പൊലീസിന് നല്‍കിയ മൊഴി.

