Kerala

നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരന്റെ കൊലപാതകം: ശരീരത്തിൽ 91 മുറിവുകൾ

തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ ശരീരത്തിൽ കണ്ടെത്തിയത് 91 മുറിവുകൾ. വാരിയെല്ലിൽ ഏഴ് പൊട്ടലുകൾ. തലയിലെ നീർക്കെട്ടും, രക്തസ്രാവവുമാണ് മരണകാരണം. റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. കുട്ടിയുടെ കൈ ഒടിഞ്ഞതിലും അവ്യക്തയുണ്ട്. കുട്ടിയുടെ കൈ ഒടിഞ്ഞത് പടിയിൽ നിന്നും വീണത് എന്നാണ് മൊഴിയിൽ എന്നാൽ അതിൽ ദൂരഹതയുണ്ട് എന്ന് പൊലീസ് പറയുന്നു. അക്കാര്യത്തിലും അന്വേഷണം നടക്കും.

അഷ്കറിനെതിരെ എതിരെ കൊലപാതകം, കുട്ടികൾക്ക് എതിരെയുളള അതിക്രമം കൂടാതെ Sc/ ST ആക്ട് കൂടി ചേർക്കാൻ പൊലീസ് തീരുമാനം. അഖിലക്ക് ഒപ്പം ഒരുമിച്ച് താമസിക്കാൻ കുട്ടി ഒരു തടസമെന്നാണ് പൊലീസിന് അർഷാദ് മൊഴി നൽകിയത്. കുട്ടിയെ ഉപദ്രവിക്കുന്നത് അഖിലയ്ക്ക് അറിയാമായിരുന്ന് എന്ന് പൊലീസ് പറയുന്നത്. അഖിലയ്ക്കെതിരെ പ്രേരണകുറ്റം ചുമത്തും.

.അഷ്‌കർ കുട്ടിയെ മർദ്ദിക്കുന്നത് പലവട്ടം കണ്ടിരുന്നുവെന്ന് അമ്മ അഖില കുറ്റസമ്മതം നടത്തിയിരുന്നു .അമ്മയുടെ കൺമുമ്പിൽ വടികൊണ്ടും കൈ കൊണ്ടും മർദിച്ചു.കുട്ടിയെ മർദ്ദിക്കുന്നത് അമ്മ തടഞ്ഞില്ലെന്ന് മാത്രമല്ല ഒളിച്ചു വയ്ക്കുകയും ചെയ്തു. പനവൂരിലെ വീട്ടിൽ തെളിവ് നശിപ്പിക്കാൻ സഹായിച്ച അഷ്കറിന്റെ മാതാവിനേയും,സഹോദരിയെയും പൊലീസ് ഉടൻ ചോദ്യം ചെയ്യും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top