Kerala

മൂന്ന് വയസുകാരിയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ സന്ധ്യയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി

നാല് വയസുകാരിയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ സന്ധ്യയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തിനാല് വയസുകാരിയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ സന്ധ്യയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി. BNS 103 ( 1 ) വകുപ്പു പ്രകാരമാണ് കേസ്.

ചെങ്ങമനാട് പോലീസാണ് പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കല്യാണിയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ ഉടന്‍ നടക്കും. ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും അങ്കമാലി താലൂക്ക് ആശുപത്രിയിലെത്തി.

സന്ധ്യയുടെ പെരുമാറ്റത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ഭര്‍തൃമാതാവ് രാജമ്മ പറഞ്ഞു. മാനസിക പ്രശ്‌നങ്ങളില്ലെന്നാണ് ബന്ധുക്കള്‍ പറഞ്ഞതെന്നും കല്യാണിയുടെ മുത്തശി പറഞ്ഞു.

വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് കൊല്ലപ്പെട്ട നാല് വയസുകാരിയുടെ അച്ഛനും സഹോദരനും പറഞ്ഞു. മദ്യപിച്ച് പ്രശ്നങ്ങള്‍ ഉണ്ടാക്കിയെന്ന ആരോപണം തെറ്റാണെന്നും അമ്മ കുട്ടികളെ മുന്‍പും ഉപദ്രവിച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top