ജയ്പൂര്‍: ആള്‍വാറില്‍ യുവാവിന്റെ അഴുകിയ മൃതദേഹം വീപ്പയ്ക്കുള്ളില്‍ കണ്ടെത്തി. തിജാര ജില്ലയിലെ ആദര്‍ശ് കോളനിയിലാണ് സംഭവം.

ഞായറാഴ്ച ഇവിടെ വാടയ്ക്ക് താമസിച്ചിരുന്നയാളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്ത് തന്നെ താമസിക്കുന്ന വീട്ടുടമ നല്കിയ വിവരപ്രകാരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഉത്തര്‍പ്രദേശ് സ്വദേശിയായ ഹന്സ്രാജ് എന്ന യുവാവിന്റെ മൃതദേഹമാണ് വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയത്. ഒരു ഇഷ്ടിക കളത്തിലെ ജോലിക്കാരനായിരുന്നു. ഒന്നരമാസം മുന്‍പാണ് ഹന്സ്രാജ് ഇവിടെ താമസിക്കാനെത്തിയത്.
