ബെംഗളൂരുവില്‍ എഞ്ചിനിയറിങ് വിദ്യാര്‍ഥിനി ശുചിമുറിയില്‍ പീഡനത്തിന് ഇരയായി. ബെംഗളൂരു ബിഎംഎസ് കോളേജ് ഓഫ് എഞ്ചിനിയറിങ്ങിലാണ് സംഭവം.

പ്രതി 21കാരന് ജീവന് ഗൗഡയെ പൊലീസ് പിടികൂടി. ഒക്ടോബര്‍ 10നാണ് പെണ്‍കുട്ടി കോളേജ് ക്യാമ്പസില്‍ പീഡനത്തിനിരയായത്. രാവിലെ കോളേജില്‍ എത്തിയ പെണ്‍കുട്ടിയെ ഉച്ചക്ക് കാണണമെന്ന് ജീവന് ആവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരം കോളേജിലെ
ഏഴാം നിലയിലെ ആര്‍ക്കിടെക്ച്ചര്‍ ബ്ലോക്കില്‍ എത്തിയ പെണ്‍കുട്ടിയ ചുംബിക്കാന്‍ യുവാവ് ആദ്യം ശ്രമം നടത്തി .

എന്നാല്‍ ശ്രമം പെണ്‍കുട്ടി തടഞ്ഞതോടെ, പുരുഷന്മാരുടെ ശുചിമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി യുവാവ് ലെെംഗികാതിക്രമം നടത്തുകയായിരുന്നു.