ന്യൂഡല്‍ഹി: ഭര്‍ത്താവിനൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ പോയ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. 27 കാരിയായ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ രാധ ഗായത്രിയെയാണ് മസൂറി-ധനോള്‍ട്ടി റോഡിലെ ഹോംസ്റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

കിഴക്കന്‍ ഡല്‍ഹിയിലെ ഷക്കര്‍പൂര്‍ സ്വദേശിനിയാണ് ഇവരെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുരുഗ്രാമിലെ ഒരു ഐ ടി കമ്പനിയിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. ഭര്‍ത്താവ് സൗമ്യ ശ്രീചരണ്‍ പൂനെയിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. 2025 നവംബറിലാണ് ഇരുവരും വിവാഹിതരായത്.

ജൂണ്‍ 14-ന് വൈകിയാണ് ദമ്പതികൾ ഹോംസ്റ്റേയില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു. ജൂണ്‍ 13-ന് അവര്‍ ഡല്‍ഹിയില്‍ നിന്ന് ഋഷികേശിലേക്ക് പുറപ്പെട്ടിരുന്നു.

ജൂണ്‍ 14 ന് രാത്രി 11.30 ന് കിയാന തിപ്രിധാര്‍ പ്രദേശത്തെ ഒരു ഹോംസ്റ്റേയില്‍ മുറിയെടുത്തു. ഉറങ്ങുന്നതിന് മുമ്പ് ഇരുവരും മുറിയില്‍ വെച്ച് മദ്യപിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി.