മദ്യലഹരിയിൽ പിതാവിനെ ചവിട്ടിക്കൊന്ന മകൻ പിടിയിൽ. എറണാകുളം ചേലാമറ്റം സ്വദേശി മേൽജോയാണ് പിടിയിലായത്. സംഭവത്തിൽ കൊലപാതക കുറ്റത്തിന് കേസെടുത്തു പെരുമ്പാവൂർ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.

കഴിഞ്ഞദിവസം രാത്രി 9. 30ഓടെയാണ് സംഭവം. ചേലാമാറ്റംസ്വദേശി നാല് സെന്റ് കോളനിയിൽ തെക്കുംതല വീട്ടിൽ ജോണിയെ മകൻ മെൽജോ കൊലപ്പെടുത്തുകയായിരുന്നു. ടി ബി രോഗബാധിതനായി കുറച്ചുനാളുകളായി കിടപ്പിലായിരുന്നു മരണമടഞ്ഞ ജോണി.
ജോണിക്ക് അനക്കമില്ലെന്ന് പറഞ്ഞ് മെൽജോ കഴിഞ്ഞ ദിവസം രാത്രി സഹോദരിയുടെ വീട്ടിലെത്തി. ഉടനെ സഹോദരി എത്തി പിതാവിനെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

