Crime

ഹിമാചലിൽ ക്രൂര കൊലപാതകം; കോളേജിലേക്ക് പോകുകയായിരുന്ന 19കാരിയെ തലയറുത്തു കൊന്നു

ഹിമാചൽ പ്രദേശ് മാണ്ഡിയിൽ 19കാരിയെ തലയറുത്തു കൊലപ്പെടുത്തി. കോളേജിലേക്ക് പോകുന്ന വ‍ഴിയാണ് സർക്കാഘട്ട് നൈൻ സ്വദേശിയായ സിയ ഗുലേരിയ കൊല്ലപ്പെട്ടത്.

ക‍ഴിഞ്ഞ തിങ്കളാ‍ഴ്ചയാണ് സംഭവം. സർക്കഖട്ടിൽവെച്ച് രാവിലെ ഒൻപത് മണിക്കാണ് സംഭവം. കൊലപ്പെടുത്താനുള്ള കാരണമെന്താണെന്ന് ഇപ്പോ‍ഴും അവ്യക്തമാണ്. ബൈക്കിലെത്തിയ രണ്ട് പേരാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളെ കണ്ടെത്തുന്നതിനായി സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടൻ തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ കൊലപാതകം പ്രദേശവാസികള്‍ക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top