ഇടുക്കി: തോപ്രാംകുടിയിൽ യുവാവിനെ ഒരു സംഘം ക്രൂരമായി മർദ്ദിച്ചു. തോപ്രാംകുടി സ്വദേശി വിജേഷിനാണ് മർദ്ദനമേറ്റത്.

ഞായറാഴ്ച ഉത്സവത്തിനിടെ ഉണ്ടായ വാക്ക് തർക്കമാണ് ക്രൂര മർദ്ദനത്തിൽ കലാശിച്ചത്.

മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ഗുരുതരമായി പരിക്കേറ്റ വിജേഷ് എറണാകുത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ എട്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

