ചെന്നൈ: ഇരട്ടക്കുട്ടികളിൽ ഒരാൾക്ക് ജന്മനാ അസുഖം ആണെന്ന കാരണത്താൽ കുഞ്ഞിനെ ബാൽക്കണിയിൽ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തി അമ്മ. ഇഞ്ചമ്പാക്കത്ത് ഒന്നരമാസം പ്രായമുള്ള പെൺകുഞ്ഞിനോടാണ് അമ്മയുടെ കൊടുംക്രൂരത.

കുഞ്ഞിന് അസുഖം ഉള്ളതിനാൽ താൻ കടുത്ത മാനസിക വിഷമയത്തിലായിരുന്നുവെന്നും അതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് അമ്മ ഭാരതി പൊലീസിന് മൊഴി നൽകി. ഭാരതിക്കും അരുണിനും 43 ദിവസം മുൻപാണ് ഇരട്ടക്കുട്ടികളുണ്ടായത്.

കുട്ടികളിൽ ഒരാളെ കാണാനില്ലെന്ന് ഭാരതി ബന്ധുക്കളെ അറിയിക്കുകയും തുടർന്ന് ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി തിരച്ചിൽ നടത്തിയതോടെ വീടിനടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ കിടന്ന ബാഗിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു

