സെറിബ്രൽ പാൾസി ബാധിച്ച് ചികിത്സയിലായിരുന്ന മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ വീട്ടിൽ തൂങ്ങി മരിച്ചു. മലപ്പുറം ജില്ലയിലെ എടപ്പാളിന് സമീപമാണ് നാടിനെ നടുക്കിയ മരങ്ങൾ നടന്നത്.

മകൾ അഞ്ജനയുടെ (27) ദീർഘകാല രോഗാവസ്ഥയെ തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദമാണ് അമ്മ അനിതാകുമാരിയെ (57) കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.
അമ്മയുടെ മൃതദേഹം തൂങ്ങി നിൽക്കുന്ന നിലയിലും, കുട്ടിയെ കട്ടിലിൽ കിടത്തി പുതപ്പിച്ച നിലയിലുമായിരുന്നു.

മകളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചെന്നാണ് പോലീസിന്റെ നിഗമനം.