തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കം മര്‍ദ്ദനത്തില്‍ കലാശിച്ചു.

പ്ലസ് ടു വിദ്യാര്‍ഥിയെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ വീടുകയറി ആക്രമിച്ചു. പാലോട് ഇളവട്ടം സ്വദേശി ബാദുഷയുടെ മകന്‍ ആസിഫിനാണ് മര്‍ദ്ദനമേറ്റത്.
ആസിഫിന്റെ തല വിദ്യാര്‍ത്ഥികള്‍ ഇടിവള ഉപയോഗിച്ച് ഇടിച്ച് പരിക്കേല്‍പ്പിച്ചു. ബസ്സില്‍ വച്ചുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. പരിക്കേറ്റ ആസിഫിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
