കൊച്ചിയിലാണ് അതിദാരുണമായ കൃത്യം നടന്നത്. കൊച്ചി ചോറ്റാനിക്കരയിലാണ് ജ്യേഷ്ഠൻ അനിയനെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചത്.

ഗുരുതരമായി പൊള്ളലേറ്റ സഹോദരൻ ഇപ്പോൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ചോറ്റാനിക്കര ക്ഷേത്രത്തിന് സമീപത്തെ പാർക്കിംഗ് ഗ്രൗണ്ടിലാണ് സംഭവം നടന്നത്. പ്രതിയായ മാണിക്യനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചോറ്റാനിക്കരയിൽ വാടകയ്ക്കാണ് ഇരുവരും താമസിച്ചിരുന്നത്. വാക്ക് തർക്കമാണ് ക്രൂര കൃത്യത്തിൽ കലാശിച്ചത് എന്നാണ് വിവരം. തർക്കത്തിന് ശേഷം പുറത്തുപോയ മാണിക്യൻ കുപ്പിയിൽ പെട്രോൾ വാങ്ങി തിരിച്ചെത്തിയാണ് അനിയന്റെ ദേഹത്ത് ഒഴിച്ചത്.

തുടർന്ന് തീ കൊളുത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.