Kerala

പ്രതിപക്ഷ ഉപനേതാവ് വിഷയത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ സിപിഐയും സിപിഐഎമ്മും; ചർച്ച പരാജയപ്പെട്ടു

തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള സിപിഐഎമ്മിന്റെയും സിപിഐയുടെയും ചര്‍ച്ച പരാജയം.

സൗഹാര്‍ദപരമായ ചര്‍ച്ചയാണ് നടന്നതെന്നും ചര്‍ച്ച വിജയിച്ചിട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സിപിഐ നിലപാട് സിപിഐ എടുത്തെന്നും സിപിഐഎമ്മിന്റെ നിലപാട് സിപിഐഎം എടുത്തെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എല്‍ഡിഎഫില്‍ സിപിഐ കൊടുക്കുന്ന പ്രാധാന്യം സിപിഐഎമ്മും കൊടുക്കണം. നിലപാട് എന്താണെന്ന് സിപിഐഎം പറയട്ടെ. മുന്നണിയുടെ മുന്നോട്ടുള്ള നല്ല നീക്കത്തിന് സിപിഐ ഒപ്പമുണ്ട്. രണ്ട് പാര്‍ട്ടികളുടേയും നിലപാടില്‍ മാറ്റമില്ല. നിലപാടില്‍ വിട്ടുവീഴ്ചയ്ക്കില്ല’, ബിനോയ് വിശ്വം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top