Kerala

സിപിഐഎം ജില്ലാ സെക്രട്ടറി സ്ഥാനത്തില്‍ അതൃപ്തി പ്രകടമാക്കി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സിപിഐഎം ജില്ലാ സെക്രട്ടറി സ്ഥാനത്തില്‍ അതൃപ്തി പ്രകടമാക്കി മുതിര്‍ന്ന നേതാവ് വി ശിവന്‍കുട്ടി. ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതിലാണ് ശിവന്‍കുട്ടിക്ക് കടുത്ത അമര്‍ഷം.

ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ശിവന്‍കുട്ടി പങ്കെടുത്തേക്കില്ലെന്നാണ് വിവരം. എംഎല്‍എ വി ജോയിയെ സെക്രട്ടറിയാക്കാന്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന സമിതിയില്‍ ധാരണയായിരുന്നു.

ഇന്നത്തെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ സെക്രട്ടറിയെ ഔദ്യോഗികമായി തെരഞ്ഞെടുക്കും. എന്നാല്‍ എംഎല്‍എ ആയ ആള്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നാണ് വി ശിവന്‍കുട്ടിയുടെ നിലപാട്. സിപിഐഎമ്മിന്റെ സംഘടനാ രീതി അതല്ലെന്നാണ് വിമര്‍ശനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top