കൊച്ചി: സിപിഐഎം സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലിയില്‍ ഇസ്രയേല്‍ അനുകൂല മുദ്രാവാക്യം മുഴക്കുകയും ബഹളംവെയ്ക്കുകയും ചെയ്ത സ്ത്രീ അറസ്റ്റില്‍.

മട്ടാഞ്ചേരി സ്വദേശിനി നീത ബ്രൈറ്റ് ഫെര്‍ണാണ്ടസാണ് അറസ്റ്റിലായത്. സെന്‍ട്രല്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഇന്നലെയായിരുന്നു സംഭവം. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

