Kerala

കണ്ണൂരില്‍ സിപിഎം ഓഫീസിന് തീയിട്ടു

കണ്ണൂരില്‍ സി പി ഐ എം ബ്രാഞ്ച് ഓഫീസിന് തീയിട്ടു. അഞ്ചരക്കണ്ടി കല്ലായിലെ ഇഎംഎസ് മന്ദിരത്തിനാണ് തീയിട്ടത്. അക്രമത്തിന് പിന്നില്‍ ആര്‍ എസ് എസ് ആണ് എന്ന് സി പി ഐഎം ആരോപിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെ കൂടിയാണ് സി പി ഐ എം ബ്രാഞ്ച് ഓഫീസിന് തീയിട്ടത്. അതുവഴി പോവുകയായിരുന്നു ഓട്ടോ ഡ്രൈവറുടെ ശ്രദ്ധയില്‍ തീ പെട്ടതിനാല്‍ ഓഫിസ് കത്തി നശിക്കുന്നതിന് മുന്‍പ് തീയണക്കാനായി. സംഭവത്തില്‍ സി പി ഐ എം നല്‍കിയ പരാതിയില്‍ പിണറായി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top