പത്തനംതിട്ട: ബിജെപിയിൽ ചേരുന്ന പ്രശ്നം ഇല്ലെന്നും, പാർട്ടി തന്നെ സംരക്ഷിക്കുമെന്നും എ പത്മകുമാർ പ്രതികരിച്ചു. ബിജെപിക്കാർ തന്നെ കണ്ട് ചർച്ച നടത്തിയെന്ന് പ്രചരിക്കുന്നുണ്ട്. എന്നാൽ താൻ ഇത് അറിയാത്ത കാര്യമാണെന്നും ഇതിന്റെ പേരിൽ ഒരു വ്യജ ഫോട്ടോ പ്രചരിക്കുന്നതായി അറിഞ്ഞെന്നും എ പത്മകുമാർ വ്യക്തമാക്കി.

പത്മകുമാർ വിഷയത്തിൽ കഴിഞ്ഞ ദിവസം സിപിഐഎം ജില്ലാ നേതൃത്വം ഇടപെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ സെക്രട്ടറി രാജു എബ്രഹാം ഇന്നലെ തന്നെ ആറൻമുളയിലെ വീട്ടിലെത്തി അദ്ദേഹത്തെ നേരിട്ട് കണ്ടിരുന്നു.
പാർട്ടിയുടെ നിലപാട് പിന്നീട് രാജു എബ്രഹാം വ്യക്തമാക്കിയിരുന്നു. പക്ഷേ പത്മകുമാർ തൻ്റെ നിലപാട് വ്യക്തമാക്കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് പത്മകുമാർ വിഷയത്തിൽ റിപ്പോർട്ടറിനോട് പ്രതികരിച്ചത്.

