കൊല്ലം: സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനത്തിൽ . അദ്ധ്യക്ഷ പ്രസംഗം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നിര്‍വഹിച്ചു. പൊളിറ്റ് ബ്യൂറോ കോഡിനേറ്റര്‍ പ്രകാശ് കാരാട്ടാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത്. അതിന് ശേഷം മുഖ്യമന്ത്രിയും പി ബി അംഗവുമായ പിണറായി വിജയനാണ് സംസാരിച്ചത്.

എന്നാല്‍ പിണറായി വിജയന് ശേഷം സംസാരിക്കാനായി പാര്‍ട്ടി തിരഞ്ഞെടുത്തത് പുതുതായി സംസ്ഥാന സെക്രട്ടറിയേറ്റംഗമായി കെ കെ ശൈലജയെയാണ്. പി ബി അംഗങ്ങളായ എ വിജയരാഘവനും എംഎ ബേബിയും വേദിയിലിരിക്കുമ്പോഴായിരുന്നു അത്.
മൂന്നാം ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ സംസ്ഥാനത്തുണ്ടാവുകയാണെങ്കില്‍ പിണറായി വിജയന്‍ തന്നെ നയിക്കുമോ അതോ മറ്റൊരാള്‍ വരുമോ എന്ന ചോദ്യം വലിയ തോതില്‍ ഉയരുന്ന സാഹചര്യത്തിലാണ് ഷൈലജയുടെ പ്രസംഗിക്കാനുള്ള ഊഴം ശ്രദ്ധേയമാവുന്നത്.

