Kerala

എൽഡിഎഫ് ഭരണത്തിൽ പൊലീസ് സ്റ്റേഷനുകൾ മർദ്ദന കളരികൾ ആകാൻ പാടില്ല; ആഭ്യന്തര വകുപ്പിന് എതിരെ സിപിഐ

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളിലെ മർദ്ദനത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര വകുപ്പിന് എതിരെ സിപിഐ രംഗത്ത്.

എൽഡിഎഫ് ഭരണത്തിൽ പൊലീസ് സ്റ്റേഷനുകൾ മർദ്ദന കളരികൾ ആകാൻ പാടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം  പറഞ്ഞു.

അതേസമയം നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ട് ടേം നിബന്ധന കർശനമായി നടപ്പാക്കുമെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. കഴിഞ്ഞ വർഷത്തേത് പോലുള്ള പ്രത്യേക സാഹചര്യം ഇത്തവണ ഇല്ലാത്തതിനാൽ ആർക്കും ഇളവ് ഉണ്ടാകില്ല. സിപിഐക്ക് എല്ലാത്തിനും വേണ്ടത്ര ആൾക്കാരുണ്ട്.

പാർട്ടിക്ക് കേഡർ ദാരിദ്ര്യമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. രാഷ്ട്രീയപാർട്ടികൾ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകളിലേക്ക് കടക്കുന്ന സമയത്താണ് സിപിഐയുടെ പ്രധാനപ്പെട്ട തീരുമാനം ബിനോയ് വിശ്വം വെളിപ്പെടുത്തുന്നത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top