നിയമസഭാ സീറ്റിൽ മൂന്ന് ടേം നിബന്ധന തുടരാൻ സിപിഐ. മൂന്ന് ടേം എംഎൽഎമാർ ആയവർക്ക് സീറ്റ് നൽകേണ്ടെന്ന തീരുമാനം തുടരും. ടേം നിബന്ധന പ്രകാരം കാഞ്ഞങ്ങാട്, നാദാപുരം, അടൂർ, ചാത്തന്നൂർ, പുനലൂർ, ചിറയിൻകീഴ് എംഎൽഎമാർ മാറും. മന്ത്രിമാർക്ക് മത്സരിക്കാൻ തടസം ഉണ്ടാകില്ല. ഈ മാസം 23 ന് ചേരുന്ന സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിൽ അന്തിമ തീരുമാനം ഉണ്ടാകും.

മന്ത്രിമാരിൽ കെ രാജൻ ഒഴികെ എല്ലാവരും ഒരു ടേം മാത്രം പിന്നിടുന്നവരാണ്. മൂന്ന് ടേം തുടരണമെന്നാണ് സിപിഐയിലെ ബഹുഭൂരിപക്ഷം ആളുകളുടെയും ആവശ്യം. നിലവിൽ 17 എംഎൽഎമാരാണ് സിപിഐയ്ക്കുള്ളത്. ഇതിൽ 6 പേർക്ക് ഒഴിയേണ്ടി വരും. ആറ് പുതുമുഖങ്ങളെ തിരഞ്ഞെടുപ്പിൽ സിപിഐക്ക് കണ്ടത്തേണ്ടതുണ്ട്. ചടയമംഗലം അടക്കമുള്ള സീറ്റുകളിൽ സ്ഥാനാർഥികളുടെ വെച്ചുമാറ്റവും സിപിഐ ആലോചനയിൽ ഉണ്ട്.