കൊച്ചി: തടങ്കലിലുള്ള ഭാര്യയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് വൈദ്യുതി ബോര്‍ഡ് റിട്ട. ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

ഭാര്യ ഗ്വാളിയര്‍ സ്വദേശിയായ ശ്രദ്ധ ലെനിനെ (44) മണ്ണുത്തി സ്വദേശി ജോസഫ് സ്റ്റീവന്‍ തടവില്‍ വച്ചിരിക്കുന്നതായി ആരോപിച്ചാണ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്.
വിഷയം ഗൗരവമേറിയതാണെന്ന് വിലയിരുത്തിയ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം ബി സ്‌നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് എത്രയുംവേഗം യുവതിയെ കണ്ടെത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കി.
