മുംബൈ: ‘കാണാൻ സുന്ദരിയാണല്ലോ, കല്ല്യാണം കഴിച്ചതാണോ, എനിക്ക് ഇഷ്ടമാണ്’… തുടങ്ങിയ സന്ദേശങ്ങൾ അപരിചിതരായ സ്ത്രീകൾക്ക് രാത്രിയിൽ വാട്സാപ്പിൽ അയക്കുന്നത് അധിക്ഷേപിക്കുന്നതിന് തുല്ല്യമെന്ന് മുബൈ സെഷൻസ് കോടതി.

അഡീഷണൽ സെഷൻസ് ജഡ്ജിയായ ഡി ജി ദോബ്ലെയുടേതാണ് നിരീക്ഷണം. മുൻസിപ്പൽ കോർപ്പറേഷൻ മുൻ അംഗത്തിൻ്റെ പരാതിയിലായിരുന്നു കോടതിയുടെ നിരീക്ഷണം.
പ്രതി പരാതികാരിയുടെ വാട്സാപ്പിലേക്ക് രാത്രി 11 നും 12. 30 നും ഇടയില്‍ മോശമായ സന്ദേശങ്ങളും ചിത്രങ്ങളും അയച്ച് ശല്യപ്പെടുത്തിയെന്നാണ് പരാതി. ‘നീ സുന്ദരിയാണ്, മെലിഞ്ഞിരിക്കുന്നല്ലോ, വിവാഹിതയാണോ, എനിക്ക് 40 വയസ്സുണ്ട്, എനിക്ക് നിന്നെ ഇഷ്ടമാണ്’ തുടങ്ങിയ സന്ദേശങ്ങളാണ് ഇയാൾ പരാതികാരിക്ക് അയച്ചത്.

