പത്തനംതിട്ട: ലഹരിക്കടത്തിന് ഒത്താശ ചെയ്യുന്ന പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ കര്‍ശനമായി നിയന്ത്രിക്കണമെന്ന് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.

ചെറിയ അളവില്‍ ലഹരി കൈവശം വയ്ക്കുന്നവര്‍ക്ക് ജാമ്യം നല്‍കുന്ന സമ്പ്രദായം മാറ്റണം. നിയമങ്ങള്‍ കര്‍ശനമാക്കണമെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. സിനിമകള്‍ യുവജനങ്ങളെ സ്വാധീനിക്കുന്നുണ്ടെന്നും സെന്‍സര്‍ ബോര്‍ഡ് കുറച്ച് കൂടി ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
ലഹരി സാമൂഹിക വിപത്താണ്. ലഹരിയുടെ സ്വാധീനം അടിമുടി യുവാക്കളെ സ്വാധീനിച്ചു കഴിഞ്ഞു. ഇതിന് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കാണണം. ചില ഓഫീസര്‍മാര്‍ ഇവര്‍ക്ക് ഒത്താശ ചെയ്യുന്നുണ്ടെന്ന തരത്തില്‍ സംസാരങ്ങളുണ്ട്. നിജസ്ഥിതി അറിയില്ല. അവരെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു.

