തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിന്റെ പശ്ചാത്തലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാനുള്ള ശ്രമങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസ്.

ഇതിന്റെ ഭാഗമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ കോര്‍പ്പറേഷനുകള്‍ പിടിച്ചെടുക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് ചുമതല നല്‍കാന്‍ ഇന്ന് ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചു.

കണ്ണൂര്‍ കോര്‍പ്പറേഷന്റെ ചുമതല കെ സുധാകരനാണ്. കോഴിക്കോട് കോര്‍പ്പറേഷന്‍ രമേശ് ചെന്നിത്തലയ്ക്കും എറണാകുളത്ത് വിഡി സതീശനുമാണ് ചുമതല. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ചുമതല കെ മുരളീധരനാണ്. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ചുമതല റോജി എം ജോണിന്. കോട്ടയം ജില്ലയുടെ ചുമതല ബെന്നി ബഹനാനാണ്.

