തലശ്ശേരി: കണ്ണൂരിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി) നേതാക്കളും പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു. 15 സംസ്ഥാന- ജില്ലാ നേതാക്കളാണ് കോൺഗ്രസിന്റെ അംഗത്വം സീകരിച്ചത്.

കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം കെ സുധാകരൻ ഇവർക്ക് അംഗത്വം നൽകി. കൂടുതൽ പേർ കോൺഗ്രസിൽ എത്തുമെന്ന് കെ സുധാകരൻ പറഞ്ഞു.