മുംബൈ: മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയമാണ് നേടിയത്. 25 വര്‍ഷത്തിന് ശേഷം ശിവസേനയുടെ കോട്ടയായ മുംബൈ പിടിച്ചെടുത്തു. എന്നാല്‍ ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിനും മഹാരാഷ്ട്രയില്‍ നിന്ന് ചില നല്ല വാര്‍ത്തകളുണ്ട്. ഒറ്റക്ക് മത്സരിച്ച കോണ്‍ഗ്രസിന് സീറ്റുകളുടെ എണ്ണത്തില്‍ മൂന്നാമത്തെ കക്ഷിയാവാന്‍ കഴിഞ്ഞു. ഉദ്ദവ് താക്കറേയുടെ ശിവസേനയേക്കാളും ഇരു എന്‍സിപികളേക്കാളും സീറ്റുകളില്‍ വിജയിച്ചത് കോണ്‍ഗ്രസാണ്.

29 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ 2869 സീറ്റുകളിലെ 1,425 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. 399 സീറ്റുകളിലാണ് ബിജെപിയുടെ ഘടകകക്ഷിയായ ഏക്‌നാഥ് ഷിന്‍ഡെയുടെ 399 സീറ്റുകളില്‍ വിജയിച്ചത്. 324 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. 167 സീറ്റുകളിലാണ് അജിത്ത് പവാറിന്റെ എന്‍സിപി വിജയിച്ചത്. ശിവസേന ഉദ്ദവ് താക്കറേ വിഭാഗം 153 സീറ്റുകളില്‍ വിജയിച്ചു. ശരദ് പവാറിന്റെ എന്‍സിപിക്ക് വളരെ കുറഞ്ഞ സീറ്റുകളില്‍ മാത്രമേ വിജയിക്കാന്‍ കഴിഞ്ഞുള്ളൂ.