തിരുവനന്തപുരം: സുപ്രധാന വകുപ്പുകൾ മുസ്‌ലിം ലീഗിന് കൈമാറിയതിൽ കോൺഗ്രസിൽ അതൃപ്തി. കോൺഗ്രസ് ദീർഘകാലമായി കൈവശം വെയ്ക്കുന്ന ഫിഷറീസ്, ഗ്രാമ വികസന വകുപ്പുകൾ കൈമാറിയതിലാണ് അതൃപ്തി. കോൺഗ്രസിൽ ഉയർന്ന കടുത്ത എതിർപ്പ് അവഗണിച്ചാണ് ഈ രണ്ട് വകുപ്പുകളും മുസ്‌ലിം ലീഗിന് കൈമാറിയത്.

നേരത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പും ഫിഷറീസ് വകുപ്പും പരസ്പരം കൈമാറുന്നത് സംബന്ധിച്ച് നിലനിന്നിരുന്ന ആശയക്കുഴപ്പം യുഡിഎഫിൻ്റെ വകുപ്പ് വിഭജനത്തിൽ കീറാമുട്ടിയായിരുന്നു. ഫിഷറീസ് വകുപ്പ് കോൺഗ്രസ് കൈവശം വെയ്ക്കണമെന്ന ആവശ്യവുമായി ലത്തീൻസഭ രംഗത്ത് വന്നതും വിഷയം സങ്കീർണ്ണമാക്കിയിരുന്നു.
ഫിഷറീസ് വിട്ടു നൽകിയില്ലെങ്കിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് തരാനാകില്ലെന്ന നിലപാട് ലീഗും സ്വീകരിച്ചിരുന്നു.