ന്യൂഡല്‍ഹി: ശൈത്യകാല സമ്മേളനത്തിന്റെ ആദ്യദിവസം കോണ്‍ഗ്രസ് എംപി രേണുക ചൗധരി നായയുമായി പാര്‍ലമെന്റില്‍ എത്തിയത് വിവാദത്തില്‍.

സംഭവത്തില്‍ എംപിക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. നായുമായി പാര്‍ലമെന്റില്‍ എത്തിയ എംപിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
നായ നിരുപദ്രവകാരിയായ ജീവിയാണെന്നായിരുന്നു ഇത് സംബന്ധിച്ച് രേണുക ചൗധരിയുടെ പ്രതികരണം. സര്‍ക്കാരിന് ഒരുപക്ഷെ മൃഗങ്ങളെ അകത്ത് ഇഷ്ടപ്പെട്ടെന്ന് വരില്ല.

പക്ഷെ എന്താണ് ഇതില്‍ പ്രശ്നം?. ഇത് ആരെയും കടിക്കില്ലെന്നും രേണുക ചൗധരി പറഞ്ഞു. കടിക്കുമെന്ന് ആര്‍ക്കെങ്കിലും ആശങ്കയുണ്ടെങ്കില്‍ അത് പാര്‍ലമെന്റിനകത്താണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.