India

ഡൽഹിയിൽ പ്രചാരണം അടുത്ത ആഴ്ച മുതൽ സജീവമാക്കാൻ കോൺഗ്രസ്

ന്യൂഡൽഹി: ഡൽഹിയിൽ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണം അടുത്ത ആഴ്ച മുതൽ സജീവമാക്കാൻ കോൺഗ്രസ്. പ്രമുഖ നേതാക്കളുടെ റോഡ് ഷോകൾ അടക്കം വിപുലമായ പ്രചാരണമാണ് അണിയറയിൽ ഒരുങ്ങുന്നത്. കോൺഗ്രസ്-എഎപി റാലികളും വരും ദിവസങ്ങളിൽ ഉണ്ടാകും.

ഡൽഹിയിൽ മത്സരിക്കുന്ന മൂന്ന് സീറ്റുകളിലും പ്രചാരണം അടുത്തയാഴ്ച മുതൽ ശക്തമാക്കാനാണ് കോൺഗ്രസിൻ്റെ തീരുമാനം. തിങ്കളാഴ്ച അമേഠി, റായ്ബറേലി തിരഞ്ഞെടുപ്പുകൾ പൂർത്തിയാകുന്നതോടെ നേതാക്കൾ ഡൽഹിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കും.

അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കൾ റോഡ് ഷോയ്ക്ക് നേതൃത്വം നൽകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top