
ഏപ്രില്‍ 1 ന് തുടങ്ങുന്ന 2027-28 അബ്കാരി വര്‍ഷത്തെ മദ്യനയം പ്രഖ്യാപിക്കാന്‍ 4 മാസം മാത്രം ബാക്കി നില്‍ക്കേ 2026 ലെ മദ്യനയം പറയാന്‍ 6 മാസത്തെ തയ്യാറെടുപ്പുകള്‍ പോലും പോരെന്ന സ്ഥിതിയാണുള്ളതെന്നും ഈ മാസവും ഈ സര്‍ക്കാര്‍ പുതിയ മദ്യനയം പ്രഖ്യാപിക്കില്ലെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള.

ഉപസമിതി പ്രഖ്യാപിച്ചെങ്കിലും ഉപസമിതിയില്‍ വരുന്ന മദ്യനയം യു.ഡി.എഫിലേക്ക് അയയ്ക്കാന്‍ ഇനിയും കാത്തിരിക്കണം. ‘നിര്‍ഭയം യു.ഡി.എഫ്. ചേരാന്‍’ ഇപ്പോള്‍ സാഹചര്യമില്ലാത്തതിനാല്‍ ഉടന്‍ നയപ്രഖ്യാപന സാധ്യത വിരളമാണ്. അതുവരെ കഴിഞ്ഞ സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ‘ചവിട്ടും തൊഴിയും’ സാധാരണ ജനങ്ങള്‍ കൊള്ളട്ടെ. ഉപസമിതിയൊക്കെ നയപ്രഖ്യാപന കാലതാമസത്തിന്റെ തന്ത്രപരമായ നടപടി മാത്രമാണ്.
എല്‍.ഡി.എഫിന്റെ മദ്യനയം തുടരുമ്പോഴും കെ.സി.ബി.സി.യെ കുറ്റപ്പെടുത്തുന്ന മുന്‍ എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ പ്രതികരണങ്ങള്‍ തങ്ങളുടെ മദ്യനയം അത്രയ്ക്കും ഡാമേജുണ്ടാക്കുന്നതാണെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയാണ്. മദ്യനയം അത്രയ്ക്കും അപകടകരമായതില്‍ നിന്നും എം.ബി. രാജേഷിന് ഒഴിഞ്ഞുമാറാനാവില്ല.