കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ ഇ ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്.

ഇന്ത്യന്‍ നിയമ വ്യവസ്ഥയെ വിലയ്ക്കു വാങ്ങാന്‍ കഴിയില്ലെന്ന് തെളിയിക്കുന്നതാണ് വിധിയെന്ന് ഷോണ്‍ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. പുതുതായി തെളിവ് ശേഖരിക്കണമെന്ന് കരുതുന്നില്ലെന്നും ഷോണ്‍ പറഞ്ഞു.

ആദ്യം മുതല്‍ തന്നെ അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ ശ്രമം നടന്നിരുന്നുവെന്നും ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. വീണ ഈ നിമിഷം വരെ കോടതിയെ സമീപിച്ചിട്ടില്ല. ഇന്നും ആ ബാന്ധവം തുടരുന്നു എന്നതിന്റെ തെളിവാണിത്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണിതെന്നും കേസുമായി ബന്ധപ്പെട്ട് നിയമപോരാട്ടം നടത്തുന്ന ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് പറഞ്ഞു.