പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിവാഹിതനാകുന്നു. ജോർജീന റോഡ്രിഗസാണ് വധു. ഒൻപത് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹത്തിലേക്ക് കടക്കുന്നത്. റൊണാള്‍ഡോയും പങ്കാളി ജോര്‍ജിന റോഡ്രിഗസുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ഇൻസ്റ്റഗ്രാമിലൂടെയാണ് ജോർജീന റൊണാൾഡോയൊ വിവാഹം ചെയ്യാൻ തീരുമാനിച്ച കാര്യം പുറത്തുവിട്ടത്. മോതിരമണിഞ്ഞുകൊണ്ടുള്ള തന്റെ കയ്യുടെ ചിത്രവും റൊണാൾഡോയുടെ കൈയും ജോർജീന ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തു.
വിവാഹത്തിന് റൊണാൾഡോ താത്പര്യമറിയിച്ചെന്നും താൻ സമ്മതം പറഞ്ഞെന്നും സൂചിപ്പിക്കുന്ന തരത്തിലുള്ള ക്യാപ്ഷനും നൽകിയിട്ടുണ്ട്.
