Kerala

ലൈംഗികാതിക്രമം നടന്നു, മസ്തിഷ്‌ക മരണത്തിന് വഴിവെച്ചത് കഴുത്തില്‍ ഷാള്‍ മുറുകിയത്; ചോറ്റാനിക്കര കേസിൽ കൂടുതൽ വിവരങ്ങൾ…

കൊച്ചി: ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായി ചികിത്സയിരിക്കെ മരിച്ച 19 കാരിയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നിട്ടുണ്ടെന്നും ദേഹമാസകലം മുറിപ്പാടുകള്‍ കണ്ടെത്തിയെന്നും ചോറ്റാനിക്കര സിഐ എന്‍ കെ മനോജ് പ്രതികരിച്ചു.

പ്രതിക്കെതിരെ കുറ്റകരമായ നരഹത്യ ചുമത്തും. പെണ്‍കുട്ടിക്ക് വൈദ്യസഹായം നിഷേധിച്ചത് മരണകാരണമായി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. മസ്തിഷ്‌ക മരണത്തിന് വഴിവെച്ചത് കഴുത്തില്‍ ഷാള്‍ മുറുകിയതാണെന്നും സിഐ പറഞ്ഞു. പ്രതിക്കായി തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും.

ആണ്‍സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായി ചികിത്സയിരിക്കെയാണ് പെണ്‍കുട്ടി മരിച്ചത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് പ്രതി ആക്രമണം നടത്തിയത്. സുഹൃത്തായ ഇയാള്‍ നേരത്തെയും പെണ്‍കുട്ടിയുടെ വീട്ടില്‍ വരാറുണ്ടായിരുന്നു. ഇയാള്‍ പെണ്‍കുട്ടിയുടെ തല ഭിത്തിയിലിടിക്കുകയും ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ക്രൂരമായ ആക്രമണത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഷാളില്‍ തൂങ്ങി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇതിന് പിന്നാലെ ഇയാള്‍ ഷാള്‍ മുറിച്ച് പെണ്‍കുട്ടിയെ താഴെയിടുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top