കുട്ടികൾ നന്മയുടെ വക്താക്കളാകണം: മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് - Kottayam Media

Education

കുട്ടികൾ നന്മയുടെ വക്താക്കളാകണം: മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്

Posted on

പൂവരണി: കുട്ടികൾ നന്മയുടെ വക്താക്കളാകണമെന്നും അതിലൂടെ കുടുംബവും സമൂഹവും നന്മയുടെ വിളനിലങ്ങളായി മാറുമെന്നും പാലാ രൂപതാ വികാരി ജനറാൾ മോൺ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്.പൂവരണി തിരുഹൃദയ സൺഡേസ്‌കൂളിൻ്റെയും ചെറുപുഷ്പ്പ മിഷൻ ലീഗിൻ്റേയും വാർഷികാഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

വികാരി ഫാ. മാത്യു തെക്കേൽ കുട്ടികൾ സാമൂഹികാവബോധവും ജാഗ്രതയും ഉള്ളവരായിരിക്കണമെന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ ഉദ്ബോധിപ്പിച്ചു. കോവിഡ് പ്രതിസന്ധികളിൽ തളരാതെ നൂതനമാർഗ്ഗങ്ങൾ അവലംബിച്ച് പ്രബോധനങ്ങളിലൂടെയും പ്രചോദനങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും കുട്ടികളെ ശാക്തീകരിക്കേണ്ടതാവശ്യമാണെന്ന് ഡയറക്ടർ ഫാ. ജീമോൻ പനച്ചിക്കൽക്കരോട്ട് പറഞ്ഞു. പി.റ്റി.എ പ്രസിഡൻ്റ് സോയി പുലിയുറുമ്പിൽ, ഹെഡ്മാസ്റ്റർ മനു കൂനാനിക്കൽ, മിഷൻലീഗ് സെക്രട്ടറി മരിയ ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.

 

കുടുബവർഷത്തോടനുബന്ധിച്ചു നടത്തിയ ഷോർട്ട് ഫിലിം, റീൽസ് മത്സരങ്ങളിലെ വിജയികൾക്കുള്ള ക്യാഷ് അവാർഡുകളും സൺഡേ സ്കൂളിലെ വിജയികൾക്കുള്ള സ്കോളർഷിപ്പുകളും യോഗത്തിൽവച്ച് സമ്മാനിച്ചു. എലയോസ് ഗ്ലോബൽ ബൈബിൾ ക്വിസിൽ രാമപുരം ഇടവകയിലെ എയ്ഞ്ചൽ മരിയ സോയി, ളാലം ഇടവകയിലെ റോസീൻ മരിറ്റ റെജി, കുറവിലങ്ങാട് ഇടവകയിലെ എമിറോസ് തങ്കച്ചൻ എന്നിവർ ആദ്യ മൂന്നു സ്ഥാനങ്ങൾക്കുള്ള എവറോളിംഗ് ട്രോഫിയും സർട്ടിഫിക്കറ്റും ക്യാഷ്അവാർഡും കരസ്ഥമാക്കി.പരിപാടികൾക്ക് ജോബിൻസ് മറ്റപ്പള്ളി, ജോർജ്ജ് എം സി മതിലേൽ, മാത്യു മാപ്പിളക്കുന്നേൽ, ജിബിൻ കല്ലക്കുളം, ആൻ മരിയ തങ്കച്ചൻ, ട്രീസാ സൂസൻ, ജിലു ജിജി എന്നിവർ നേതൃത്വം നല്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version