തൊപ്പിപ്പാളയും നെൽക്കറ്റയുമായി കുട്ടികർഷകർ മണ്ണിൽ ഇറങ്ങി - Kottayam Media

Kerala

തൊപ്പിപ്പാളയും നെൽക്കറ്റയുമായി കുട്ടികർഷകർ മണ്ണിൽ ഇറങ്ങി

Posted on

കോട്ടയം : പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്ക്കൂളിൽ കർഷക ദിനാചരണത്തിന്റെ ഭാഗമായി “സമൃദ്ധി 1198 ” പ്രോഗ്രാം നടന്നു. കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂൾ മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോർജ് മാത്യു അത്തിയാലിൽ പരിപാടി ഉദ്ഘാടനം ചെയ്യ്തു. സ്കൂൾ മാനേജർ ഫാ.മാത്യു പാറത്തൊട്ടി അദ്ധ്യക്ഷത വഹിച്ചു.പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് മെമ്പർ പി.യു വർക്കി, വാർഡ് മെമ്പർ & പിറ്റിഎ പ്രസിഡന്റ് സജി കദളിക്കാട്ടിൽ, ഹെഡ്മാസ്റ്റർ സോണി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. ജൈവകർഷകരായ വി.എഫ് .ഫിലിപ്പ് വരിക്കാനിക്കൽ , മാത്തുക്കുട്ടി ജോസ് വെട്ടുകല്ലേൽ എന്നിവരെ ചടങ്ങിൽ പൊന്നാടയണിച്ച് ആദരിച്ചു.

 

 

മീനച്ചിലാറിന്റെ നനവുള്ള മണ്ണിനെ പൊന്നാക്കി മാറ്റിയതും , വിത്തുമുതൽ വിളവുവരെയുള്ള ഒരു നാടിന്റെ കാർഷിക അനുഭവങ്ങളും പുതു തലമുറക്ക് കർഷകർ പകർന്നു നൽകി. ജൈവ കൃഷി രീതികൾ കുട്ടികൾക്ക് വിവരിച്ചപ്പോൾ കർഷകരും ആവേശത്തിലായി. പാട്ടും ഡാൻസുമായി കുട്ടികളും ഒപ്പം കൂടി. കാർഷിക ക്ലബ് ഉദ്ഘാടനം , വിത്ത് വിതയ്ക്കൽ, കാർഷികവിള പ്രദർശനം, കാർഷിക ക്വിസ്, കർഷക നൃത്തം, പ്രച്ഛന്ന വേഷം , തൊപ്പിപ്പാള നിർമ്മാണം ഉൾപ്പെടെ നിരവധി മത്സരങ്ങളും നടത്തി.

 

നൂറോളം വിദ്യാർത്ഥികൾ പാളത്തൊപ്പിയുമായി കർഷക വേഷത്തിൽ അണിനിരന്നത് കാഴ്ചക്കാരിൽ കൗതുകം ഉണർത്തി. അധ്യാപക പ്രതിനിധികളായ ആന്റണി ജോസഫ് , ജോസുകുട്ടി ജേക്കബ് , ജിജി ജോർജ് , സിസ്റ്റർ ജൂലി ജോസഫ് , ഷീലമ്മ മാത്യു , റീനാ ഫ്രാൻസീസ്, ജിനു ജോസ് ,സുമിമോൾ ജോസ്, അഞ്ജു സെബാസ്റ്റ്യൻ, നീതു മാത്യൂസ്, റെജി ഫ്രാൻസിസ് , ജോസിയാ ജോർജ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version