ആലപ്പുഴ: ചേര്‍ത്തലയിലെ തിരോധാനക്കേസിലെ പ്രതി സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് ആയുധങ്ങളും ഡീസല്‍ കന്നാസും കണ്ടെത്തി.

ഇന്നലെ നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. കത്തിയും ചുറ്റികയും ഡീസല്‍ കന്നാസുമാണ് കണ്ടെത്തിയത്. ഏറ്റുമാനൂര്‍ വെട്ടിമുകളില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.
അതേസമയം ഐഷാ തിരോധനക്കേസിൽ സെബാസ്റ്റ്യന്റെ സുഹൃത്തും ഐഷയുടെ അയല്‍വാസിയുമായ റോസമ്മയെ വീണ്ടും ചോദ്യം ചെയ്യും. കേസില്‍ റോസമ്മയുടെ മൊഴിയില്‍ വൈരുധ്യം ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. ഐഷയെ സെബാസ്റ്റ്യന്‍ പരിചയപ്പെടുത്തിയത് റോസമ്മ എന്നാണ് വിവരം.
