ഇരക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ ഒരുകാരണവശാലും ന്യായീകരിക്കാൻ സാധിക്കില്ലെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ. വ്യക്തമാക്കി.

ഇത്തരത്തിൽ സൈബർ ആക്രമണം നടത്തുന്നവരിൽ കോൺഗ്രസ് പ്രവർത്തകർ ആരുമില്ല. ആരെങ്കിലും അത്തരം നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിൽ അവർ കോൺഗ്രസുകാരായി കണക്കാക്കാനാവില്ലെന്നും അദ്ദേഹം ഇടുക്കിയിൽ പറഞ്ഞു.
യൂത്ത് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർക്കെതിരായ കേസ് അദ്ദേഹം തന്നെ നിയമപരമായി നേരിടും.

യുവതിയുടെ ആരോപണം വന്ന ഉടൻ തന്നെ രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായും എം.എൽ.എ. കൂട്ടിച്ചേർത്തു.