Kerala

അയല്‍വാസിയുടെ വെടിയേറ്റ് ഗുരുതരാവസ്ഥയിലുണ്ടായിരുന്ന വളര്‍ത്തുപൂച്ച ചത്തു

അങ്കമാലി: അയല്‍വാസിയുടെ വെടിയേറ്റ് ഗുരുതരാവസ്ഥയിലുണ്ടായിരുന്ന വളര്‍ത്തുപൂച്ച ചത്തു. അങ്കമാലി തുറവൂര്‍ പുല്ലാനി പാലിശ്ശേരി നമ്പ്യാട്ട് വീട്ടില്‍ പത്മകുമാറിന്റൈ വീട്ടിലെ ‘ലല്ലു ബേബി’യെന്ന പൂച്ചയാണ് ചത്തത്.

വെടിയേറ്റതിനെ തുടര്‍ന്ന് സ്‌പൈനല്‍ കോഡിന് ഗുരുതര തകരാര്‍ പറ്റിയ ലല്ലുവിനെ രക്ഷിക്കാനായില്ല. ജിഞ്ചര്‍ കാറ്റ് വിഭാഗത്തില്‍പ്പെട്ട ലല്ലു ബേബിക്ക് ഒരു വയസായിരുന്നു പ്രായം.

ചൊവ്വാഴ്ച രാത്രിയാണ് അയല്‍വാസിയായി ഷാജു ജോസഫ് എയര്‍ഗണ്‍ ഉപയോഗിച്ച് ലല്ലുവടക്കം രണ്ട് വളര്‍ത്തുപൂച്ചകളെ വെടിവെച്ചത്. ഇതില്‍ ജീവനോടെയുള്ള പൂച്ച അപകടനില തരണം ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ ഷാജുവിനെതിരെ കേസെടുത്തു. എയര്‍ഗണ്‍ കസ്റ്റഡിയിലെടുത്തു. ഇത് പരിശോധനയക്ക് അയച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top