Kerala

കോഴിക്കോട് ഡിവൈഡറിൽ ഇടിച്ച് കാർ കത്തി

കോഴിക്കോട് ഡിവൈഡറിൽ ഇടിച്ച് കാർ കത്തി. അറപ്പുഴ പാലത്തിന് സമീപം ദേശീയപാതയിൽ ആയിരുന്നു അപകടം.

അപകടത്തില്‍ പരുക്ക് പറ്റിയ കാറിലുണ്ടായിരുന്നയാളെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു സംഭവം. ഡിവൈഡറിൽ ഇടിച്ച കാറിന് തീപിടിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന കോഴിക്കോട് പയിമ്പ്ര സ്വദേശി ജയചന്ദ്രനെ പരുക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് കണ്ടെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top